മലപ്പുറം: സമസ്തയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള സമവായ ചര്‍ച്ച തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് മലപ്പുറത്ത് നടക്കും. സമസ്ത നേതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് മുസ്്‌ലിം ലീഗ് മുന്‍കൈയെടുത്താണ് യോഗം വിളിച്ചുചേര്‍ത്തത്. ഈ യോഗത്തിനു മുന്നോടിയായി തിങ്കളാഴ്ച രാവിലെ പാണക്കാട്ട് യോഗം ചേര്‍ന്നു. വൈകുന്നേരം നടക്കുന്ന സമവായ ചര്‍ച്ചയില്‍ സ്വീകരിക്കേണ്ടുന്ന നിലപാട് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. എന്നാല്‍ സമവായമുണ്ടാക്കാന്‍ സമസ്ത നേതൃത്വം കൂടി ഇടപെട്ട് വിളിച്ച യോഗത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധര്‍ പങ്കെടുക്കില്ലെന്നാണ് സൂചന. സമസ്ത ആദര്‍ശ സംരക്ഷണ സമിതിയെന്ന പേരില്‍ സമാന്തര സംഘടനയുണ്ടാക്കിയത് അച്ചടക്കലംഘനമാണെന്നാണ് ലീഗ് വിരുദ്ധരുടെ വാദം.
അതിനിടെ ലീഗ് അനുകൂലികള്‍ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് നടന്ന ചര്‍ച്ചയില്‍ പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, യു. ഷാഫി ഹാജി തുടങ്ങിയവര്‍ പാണക്കാടെത്തിയിരുന്നു. സമവായ ചര്‍ച്ച ഇന്നു തന്നെ നടക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങള്‍ പറഞ്ഞു. ചര്‍ച്ചയുണ്ടാവുമെന്ന് തന്നെയാണ് ജിഫ്രി തങ്ങള്‍ അറിയിച്ചതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ലീ?ഗ് അല്ല യോ?ഗം വിളിച്ചത്. സമസ്ത നേതൃത്വം കൂടി ഇടപെട്ടാണ് യോ?ഗം വിളിച്ചത്. ഏത് സംഘടനയാണെങ്കിലും നേതൃത്വം വിളിച്ച യോ?ഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ധിക്കാരമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷം മൂന്നിന് മലപ്പുറത്താണ് സമവായ ചര്‍ച്ച നടക്കുന്നത്.
Post a Comment
0 Comments