Type Here to Get Search Results !

Bottom Ad

'ഷവര്‍മ' പാര്‍സല്‍ നല്‍കുമ്പോള്‍ തയാറാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം: കടുപ്പിച്ച് ഹൈകോടതി


ഷവര്‍മ പാര്‍സലായി നല്‍കുമ്പോള്‍ തയാറാക്കിയ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് ഹൈകോടതി നിര്‍ദേശം. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ 'ഷവര്‍മ' കഴിച്ചതിന് പിന്നാലെ മരിച്ച സംഭവത്തിലാണ് ഹൈകോടതിയുടെ കര്‍ക്കശ നിര്‍ദേശം. ഇതു കര്‍ശനമായി പാലിക്കണമെന്ന് ഹൈകോടതി ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യ വകുപ്പ് ഉറപ്പാക്കാത്തതാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്ന് കാണിച്ച് മാതാവ് നല്‍കിയ പരാതി തീര്‍പ്പാക്കികൊണ്ടാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വളരെ പ്രാധാന്യമുള്ള പൊതു വിഷയം ചൂണ്ടിക്കാട്ടി അഗാധമായ ദുഃഖത്തിനിടയിലും ഹര്‍ജി നല്‍കാന്‍ മന:ശക്തി കാട്ടിയതിന് ഹര്‍ജിക്കാരിയായ മാതാവിനെ കോടതി അഭിനന്ദിക്കുകയും ചെയ്തു. കോടതി ചിലവായ 25000 രൂപ ഹരജിക്കാരിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad