കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഒഴിവായത് വന്‍ ദുരന്തം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കാസര്‍കോട് നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തു വച്ചാണ് തീപിടിച്ചത്. മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ് റോഡരികില്‍ നിര്‍ത്തി. മുന്‍ഭാഗത്തെ ടയറിന് സമീപത്തു നിന്നാണ് തീ ഉയരുന്നത് കണ്ടത്. ഉടന്‍ യാത്രക്കാരെയെല്ലാം പുറത്തിറക്കി. വിവരമറിഞ്ഞെത്തിയ ഹോം ഗാര്‍ഡുമാരും ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് സമീപത്തെ കടകളില്‍ നിന്ന് വെള്ളം എത്തിച്ചു തെളിച്ചു. ബസിലെ യാത്രക്കാരുടെ കൈവശം ഉണ്ടായിരുന്ന കുപ്പിവെള്ളവും തീ കെടുത്താന്‍ ഉപയോഗിച്ചു. പെട്ടെന്ന് തീയണക്കാന്‍ കഴിഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.
കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
12:26:00
0
കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഒഴിവായത് വന്‍ ദുരന്തം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കാസര്‍കോട് നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തു വച്ചാണ് തീപിടിച്ചത്. മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ് റോഡരികില്‍ നിര്‍ത്തി. മുന്‍ഭാഗത്തെ ടയറിന് സമീപത്തു നിന്നാണ് തീ ഉയരുന്നത് കണ്ടത്. ഉടന്‍ യാത്രക്കാരെയെല്ലാം പുറത്തിറക്കി. വിവരമറിഞ്ഞെത്തിയ ഹോം ഗാര്‍ഡുമാരും ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് സമീപത്തെ കടകളില്‍ നിന്ന് വെള്ളം എത്തിച്ചു തെളിച്ചു. ബസിലെ യാത്രക്കാരുടെ കൈവശം ഉണ്ടായിരുന്ന കുപ്പിവെള്ളവും തീ കെടുത്താന്‍ ഉപയോഗിച്ചു. പെട്ടെന്ന് തീയണക്കാന്‍ കഴിഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.
Tags
Post a Comment
0 Comments