കാസര്‍കോട്: ഉപ്പളയില്‍ റോഡരികില്‍ സെക്യൂര്‍ വാല്യൂ കമ്പനിയുടെ എടിഎമ്മില്‍ പണം നിറക്കാന്‍ കൊണ്ട് വന്ന വാഹനം തകര്‍ ത്ത് 50 ലക്ഷം രൂപ കവര്‍ന്ന സംഘത്തിലെ പ്രധാനി പിടിയി ല്‍ . തമിഴ്നാട്ടിലെ റാംജിനഗറിലെ കുപ്രസിദ്ധ തിരുട്ടു ഗ്രാമത്തിലെ കാര്‍വര്‍ണന്‍(28) നെയാണ് മഞ്ചേശ്വരം പൊലീസ് അതിസാഹസികമായി പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു മൂന്നംഗ സം ഘം ഉപ്പളയില്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരി ശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പോലീ സിന് വിവരം ലഭിച്ചത്.
കവര്‍ച്ച സംഘത്തിലെ ഒരു പ്രതിയായ മുത്തുകുമാറിനെ മഞ്ചേശ്വരം പോലീസ് പിടി കൂടിയതറിഞ്ഞ് മാസങ്ങളായി മാറ്റ് രണ്ടു പ്രതി കളും വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു .ഇടക്കിടക്ക് പ്രതികള്‍ അവരുടെ തിരിട്ട് ഗ്രാമത്തില്‍ വന്നു പോകുന്നുവെന്ന് അന്വേഷണത്തില്‍ മനസിലായ പോലീസ് കുറച്ചു ദിവസങ്ങളായി ഗ്രാമത്തില്‍ താമ സിച്ച് നിരിക്ഷിച്ച് വരികയായിരുന്നു .കേസിലെ പ്രധാന തലവ നായ കാര്‍വര്‍ ണന്‍ പോലീസി നെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് അതി സാഹസികമായി ബലപ്രയോഗത്തിലൂടെ കീഴടക്കു കയായിരുന്നു . കേസിലെ മൂന്നാം പ്രതിയെക്കുറിച്ച് വ്യക്തമായ സൂച ന പോലീസിന് ലഭിച്ചു കഴിഞ്ഞു .
ജില്ലാ പോലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍ സ്പെക്ടര്‍ ഇ അനൂബ് കുമാര്‍, സബ് ഇന്‍സ് പെക്ടര്‍ രതീഷ് ഗോപി, എഎസ് ഐ ദിനേഷ് രാജന്‍, എസ് സി പി ഒ ഷുക്കൂര്‍, സിപിഒ പികെ ഗിരീഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതി യെ പിടികൂടി യത് .
Post a Comment
0 Comments