Type Here to Get Search Results !

Bottom Ad

ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല; രാജ്ഭവന്‍ ജീവനക്കാരുടെ യാത്രയയപ്പും റദ്ദാക്കി


ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകില്ല. സ‍ർക്കാരുമായുളള ഭിന്നത കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. അതേസമയം ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവന്‍ ജീവനക്കാര്‍ നല്‍കാനിരുന്ന യാത്രയയപ്പും റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ് യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയത്.

29നാണ് ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്നത്. ഇത് കണക്കിലെടുത്താണ് നാളെ യാത്രയയപ്പ് ക്രമീകരിച്ചത്. ഇന്ന് വൈകീട്ട് 4.30 ന് യാത്രയയപ്പ് നല്‍കാനായിരുന്നു തീരുമാനം. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്ത് യാത്രയയപ്പ് രാധക്കുകയായിരുന്നു.

ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങും. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറാണ് കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുക. വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി ഒന്നിന് കേരളത്തിലെത്തും, രണ്ടിന് ചുമതലയേല്‍ക്കും. ആരിഫ് മുഹമ്മദ് ഖാന്‍ ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad