കോളേജിലും യൂണിവേഴ്സിറ്റികളിലും ‘ലവ് എജ്യുക്കേഷന്‍’ നടപ്പാക്കാൻ ചൈന. പ്രണയം, വിവാഹം, കുഞ്ഞുങ്ങൾ എന്നിവയെ പൊസിറ്റീവായി കാണുന്ന സംസ്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ‘ലവ് എജ്യുക്കേഷന്‍’ കോഴ്‌സിലൂടെ ഇത്തരമൊരു സംസ്കാരം യുവാക്കൾക്ക് നേടിക്കൊടുക്കുകയാണ് ചൈന ലക്ഷ്യമിടുന്നത്.
രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞതോടെയാണ് ചൈന ഇത്തരമൊരു നടപടിയിലേക്ക് കടക്കാനൊരുങ്ങുന്നത്. തങ്ങളെക്കൊണ്ടാവും വിധമെല്ലാം യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. എന്നാൽ ചൈനയെ സംബന്ധിച്ചെടുത്തോളം പല യുവാക്കൾക്കും ഇതിനോടൊന്നും ഒരു താല്പര്യവുമില്ല എന്നതും ശ്രദ്ധേയമാണ്.
വിവാഹം, പ്രണയം എന്നിവയെല്ലാം പഠിപ്പിക്കുന്ന കോഴ്സുകൾ വാഗ്ദ്ധാനം ചെയ്യണം. അതിലൂടെ വിദ്യാർത്ഥികളിൽ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കണം. അതിനുള്ള ഉത്തവാദിത്വം കോളേജുകളും സർവകലാശാലകളും ഏറ്റെടുക്കണമെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷൻ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്‌സു സിൻഹുവ ന്യൂസ്പേപ്പർ ഗ്രൂപ്പ് പറയുന്നത്.
Post a Comment
0 Comments