മഞ്ചേശ്വരം: 72.73 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിസാമുദ്ദീന്‍ (35) എന്നയാളെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ അനൂബ് കുമാര്‍ എസ്.ഐമാരായ രതീഷ് ഗോപി, ഉമേഷ്, എ.എസ്.ഐ അതുല്‍റാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്‌ക്വാഡാണ് മഞ്ചേശ്വരം അതിര്‍ത്തിയില്‍ യുവാവിനെ പിടികൂടിയത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിസാമുദ്ദീനെതിരെ മയക്കുമരുന്ന് കേസ് നിലവിലുണ്ട്. മഞ്ചേശ്വരത്തെ രഹസ്യ കേന്ദ്രത്തില്‍ നിന്നും മയക്കുമരുന്ന് വാങ്ങി കാഞ്ഞങ്ങാട്ടേക്ക് കടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
വീണ്ടും എം.ഡി.എം.എ മയക്കുമരുന്നു വേട്ട; യുവാവ് പിടിയില്‍
21:54:00
0

Tags
Post a Comment
0 Comments