കാസര്‍കോട്: യുവാവിനെയും മകനെയും തടഞ്ഞുനിര്‍ത്തി അക്രമിച്ചുവെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. തളങ്കര സിറാമിക്‌സ് റോഡ് തെരുവത്ത് ജിദ്ദ ക്വാര്‍ടേഴ്‌സിലെ കെ താജുദ്ദീന്റെ (54) പരാതിയിലാണ് അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് രാത്രി എട്ട് മണിയോടെ തളങ്കര പട്ടേല്‍ റോഡില്‍ വെച്ച് പ്രതികള്‍ മര്‍ദിച്ചുവെന്നാണ് പരാതി. ഒരു പള്ളി കമിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്നുള്ള വിരോധത്തില്‍ തടഞ്ഞ് നിര്‍ത്തി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേല്‍പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
യുവാവിനെയും മകനെയും തടഞ്ഞുനിര്‍ത്തി അക്രമിച്ചെന്ന് പരാതി; അഞ്ച് പേര്‍ക്കെതിരെ കേസ്
16:34:00
0
കാസര്‍കോട്: യുവാവിനെയും മകനെയും തടഞ്ഞുനിര്‍ത്തി അക്രമിച്ചുവെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. തളങ്കര സിറാമിക്‌സ് റോഡ് തെരുവത്ത് ജിദ്ദ ക്വാര്‍ടേഴ്‌സിലെ കെ താജുദ്ദീന്റെ (54) പരാതിയിലാണ് അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് രാത്രി എട്ട് മണിയോടെ തളങ്കര പട്ടേല്‍ റോഡില്‍ വെച്ച് പ്രതികള്‍ മര്‍ദിച്ചുവെന്നാണ് പരാതി. ഒരു പള്ളി കമിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്നുള്ള വിരോധത്തില്‍ തടഞ്ഞ് നിര്‍ത്തി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേല്‍പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
Tags
Post a Comment
0 Comments