തിരുവനന്തപുരം വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല താഴെ വെട്ടൂര്‍ പള്ളിയ്ക്ക് സമീപം ആയിരുന്നു സംഭവം നടന്നത്. താഴെ വെട്ടൂര്‍ ചരുവിള വീട്ടില്‍ 60കാരനായ ഷാജഹാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ താഴെ വെട്ടൂര്‍ സ്വദേശി ഷാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവാക്കള്‍ ലഹരി ഉപയോഗിച്ചത് പൊലീസില്‍ പരാതി നല്‍കിയതാണ് അരുംകൊലയ്ക്ക് കാരണമായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് താഴെ വെട്ടൂര്‍ പള്ളിയ്ക്ക് സമീപം മൂന്നംഗ യൂവാക്കള്‍ ലഹരി ഉപയോഗിക്കുന്നത് ഷാജഹാന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഷാജഹാന്‍ വിവരം പൊലീസിനെ അറിയിച്ചു.
Post a Comment
0 Comments