കാസര്‍കോട് കലക്ടറുടെ മുൻ ഡഫേദാറെ (ക്ലോസ് അസിസ്റ്റന്റ് ടു കലക്ടര്‍) വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്‌ലു രാംദാസ് നഗര്‍ കാളിയങ്ങാട് ഹൗസിൽ പ്രവീണ്‍ രാജ് (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം.
ഭാര്യ ആശ വീടിന് പുറത്തു നിന്നും വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കുമ്പോൾ ശബ്‌ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി ഉടൻ കാസർകോട് ജെനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post a Comment
0 Comments