ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വില്‍പന. നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയിലായി. കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിജു (51) ആണ് സന്നിധാനം പൊലീസിന്റെ പിടിയിലായത്
സന്നിധാനം എന്‍എസ്എസ് ബില്‍ഡിങ്ങിന് സമീപത്തെ ഹോട്ടലിനോട് ചേര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന ഷെഡ്ഡില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെടുത്തത്. ഈ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. ഏറെനാളായി സന്നിധാനത്ത് മദ്യ വില്‍പ്പന നടക്കുന്നുവെന്നാണ് കണ്ടെത്തല്‍.
Post a Comment
0 Comments