വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനയ്ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍. വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന 24 മണിക്കൂറിനുള്ളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി. വിമാന കമ്പനികള്‍ക്ക് തോന്നും പോലെ ഇനി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യസഭയില്‍ വ്യോമയാന ബില്ല് ചര്‍ച്ചയ്ക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കിയത്. ഭാരതീയ വായുയാന്‍ വിധേയക് ബില്ലിലാണ് അനിയന്ത്രിത വില വര്‍ദ്ധനവ് തടയാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഡിജിസിഎ 2010ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരു മാസം മുന്‍പ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വ്യക്തമാക്കണം.
എന്നാല്‍ ഇതേ സര്‍ക്കുലറില്‍ തന്നെയുള്ള വ്യവസ്ഥ പ്രകാരം ഡിജിസിഐക്ക് നല്‍കിയ നിരക്കില്‍ വിമാന കമ്പനികള്‍ വരുത്തുന്ന വ്യത്യാസം 24 മണിക്കൂറിനുള്ളില്‍ അറിയിച്ചാല്‍ മതിയാകും. 24 മണിക്കൂറിനുള്ളില്‍ അറിയിച്ചാല്‍ മതിയാകുമെന്ന വ്യവസ്ഥയാണ് ഇതോടെ നീക്കം ചെയ്യുന്നത്. ഇതിലൂടെ അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് തടയാന്‍ ആകുമെന്നാണ് വ്യോമയാല മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
Post a Comment
0 Comments