കാസര്‍കോട്: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 26ന് നാലുമണിക്ക് തൃക്കരിപ്പൂര്‍ മേഖലയിലെ പടന്നയില്‍ നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജാലികയുടെ ഭാഗമായി വടക്കന്‍ മേഖലാ, തെക്കന്‍ മേഖല, മധ്യമേഖല എന്നീ ഭാഗങ്ങള്‍ തിരിച്ച്, വാഹന പ്രചരണം നടത്തും. വടക്കന്‍ മേഖല ജാഥ ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയും മധ്യമേഖല ജാഥ ജില്ലാ പ്രസിഡന്റ് സുബൈര്‍ ഖാസിമി പടന്നയും വടക്കന്‍ മേഖല ജാഥ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ഭാരിമി കൊല്ലമ്പാടിയും നായകനാകും. ജില്ലാ മേഖല ഭാരവാഹികള്‍ ജാഥയുടെ സ്ഥിര അംഗമാവും മേഖലാ തലങ്ങളില്‍ ഈവനിംഗ് അസംബ്ലി, ശാഖതലങ്ങളില്‍ ജാലികവിചാരം, സൗഹൃദ ചായ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ്് യൂനുസ് ഫൈസി കാക്കടവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ഇല്യാസ് ഹുദവി മുഗു പ്രാര്‍ഥന നടത്തി. ജില്ല ട്രഷറര്‍ സഈദ് അസ്അദി, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് മാസ്റ്റര്‍ ബെളിഞ്ച, കബീര്‍ ഫൈസി പെരിങ്കടി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഹാഫിള് റാശിദ് ഫൈസി, അന്‍വര്‍ തുപ്പക്കല്‍, നാസര്‍ അസ്ഹരി കുഞ്ചത്തുര്‍ പ്രസംഗിച്ചു.
Post a Comment
0 Comments