Type Here to Get Search Results !

Bottom Ad

കഞ്ചാവ് കൈവശം വെച്ചതിന് പ്രതിഭയുടെ മകനെ പിടികൂടിയതിന് പ്രതികാരം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ തെറിപ്പിച്ചു


കൊല്ലം കഞ്ചാവ് കൈവശം വെച്ചതിന് കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസില്‍നിന്ന് വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.

മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകന്‍ കനിവ് അടക്കമുള്ള സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്.

കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒമ്പതാം പ്രതിയാണ് പ്രതിഭയുടെ മകന്‍ കനിവ്. ഇവരില്‍നിന്നും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതവും പിടിച്ചെടുത്തിരുന്നു. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad