Type Here to Get Search Results !

Bottom Ad

സാദിഖലി തങ്ങൾക്കെതിരായി വിമർശനം തുടരുക തന്നെ ചെയ്യുമെന്ന് എം.വി ഗോവിന്ദൻ


തിരുവനന്തപുരം: സാദിഖലി തങ്ങൾക്കെതിരായി വിമർശനം തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഷ്ട്രീയപാർട്ടി നേതാവായതിനാലാണ് വിമർശിച്ചത്. വിമർശിക്കാൻ പറ്റില്ല എന്നാണെങ്കിൽ രാഷ്ട്രീയപാർട്ടി രൂപീകരിക്കാതിരുന്നാൽ മതിയെന്നും ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെയും ആർഎസ്എസിന്റെയും പിന്തുണ വാങ്ങി തെരഞ്ഞെടുപ്പിൽ വിജയിച്ചവരാണ് യുഡിഎഫ് അത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും ഗോവിന്ദൻ പറഞ്ഞു.

സാദിഖലി തങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ഒരാളുടെ കോൺഗ്രസ് പ്രവേശനത്തെ വലതുപക്ഷ മാധ്യമങ്ങൾ മഹത്വവത്കരിക്കുന്നുവെന്നാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം. ന്യൂനപക്ഷ വിഭാഗങ്ങളിലെ അമർഷം മറികടക്കാൻ സന്ദീപ് പാണക്കാട് പോകുന്നു. സന്ദീപിന്റെ ഇന്നലെ വരെയുള്ള കാര്യങ്ങൾ ലീഗ് അണികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിയാം. സന്ദീപിനെ മഹാത്മാവാക്കുന്നത് ജാള്യത മറയ്ക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.<

Tags

Post a Comment

0 Comments

Top Post Ad

Below Post Ad