ഉദുമ: എസ്.കെ.എസ്.എസ്.എഫ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഇസ്ലാമിക് കലാസാഹിത്യ മത്സരമായ പതിനഞ്ചാമത് സര്‍ഗലയത്തിന് ഉദുമ മേഖലയിലെ ഈച്ചിലിങ്കാല്‍ നടന്നു. ഈച്ചിലിങ്കാല്‍ ശംസുല്‍ ഉലമ സെന്ററില്‍ നടന്ന പരിപാടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അബ്ബാസ് ഹാജി വലിയവളപ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു. ഖത്തര്‍ അബ്ദുല്ല ഹാജി, കെബിഎം ശരീഫ് കാപ്പില്‍, കെഎസ് മുഹമ്മദ് കുഞ്ഞി ഹാജി ഖത്തര്‍, എംഎച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, റഊഫ് ബായിക്കര, അനസ് റഹ്മാനി, മുഹമ്മദ് മുസ്ലിയാര്‍ ആതവനാട്, ജാബിര്‍ ഹുദവി ചാനടുക്കം, സുഹൈല്‍ ഹുദവി മുക്കൂട്, ഹാഷിര്‍ കോട്ടപ്പാറ, അബ്ദുല്‍ ലത്തീഫ് ഉദുമ, അബ്ദുല്ല യമാനി, അബ്ദുല്ല പക്ര, ഹംസ ദേളി, റഫീഖ് യമാനി, ഉബൈദ് നാലപ്പാട് സംബന്ധിച്ചു.
Post a Comment
0 Comments