കാസര്‍കോട്: ജില്ലയിലെ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ചിരകാല സ്വപനമായ മുസ്്‌ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ആറിന് നാലു മണിക്ക് ആരംഭിക്കും. കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ജില്ലാ കമ്മിറ്റി വിലക്ക് വാങ്ങിയ 33.5 സെന്റ് സ്ഥലത്ത് വെള്ളിയാഴ്ച വൈകിട്ട് 4ന് നടക്കുന്ന ചടങ്ങില്‍ കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
ചടങ്ങില്‍ മുസ്്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവന്‍ നേതാക്കളും ജനപ്രതിനിധികളും കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജിയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും ട്രഷറര്‍ പി.എം മുനീര്‍ ഹാജിയും അറിയിച്ചു.
Post a Comment
0 Comments