തമിഴ്‌നാട് പല്ലാവരത്ത് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കുടിവെള്ളം സംഭരിക്കുന്നിടത്തേക്ക് സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം ഓടയിലൂടെ ഒഴുകി എത്തിയതാണ് മൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായത്. മലിന ജലം കുടിച്ച മുപ്പതുപേരെ കടുത്ത ഛര്‍ദിയും വയറിളക്കവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായതും മലിന ജലം കുടിവെള്ളത്തില്‍ കലരാന്‍ കാരണമായി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പല്ലാവരം നിവാസികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് തുടങ്ങിയത്. തുടര്‍ന്ന് മുപ്പത്തിയഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post a Comment
0 Comments