തമിഴ്‌നാട്ടിലെ മഴക്കെടുതി വിലയിരുത്തുന്നതിനിടെ മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞു ജനങ്ങളുടെ പ്രതിഷേധം. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലായിരുന്നു സംഭവം. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ മന്ത്രിക്കു നേരെ ഒരു വിഭാഗം ജനങ്ങള്‍ തിരിയുകയും ചെളിവാരി എറിയുകയുമായിരുന്നു.
വെള്ളപ്പൊക്കസമയത്ത് തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ദേശീയ പാത ഉപരോധിച്ച നാട്ടുകാര്‍ക്കിടയിലേക്കാണ് മന്ത്രി എത്തിയത്. മുന്‍ എംപിയായ മകന്‍ ഗൗതം സിഗമണിക്കൊപ്പം വന്ന മന്ത്രി കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും തയ്യാറാകാതിരുന്നതോടെ നാട്ടുകാര്‍ രോഷാകുലരായി. അതിനിടെയാണ് ആളുകള്‍ ചെളിവാരിയെറിഞ്ഞത്. ഇതോടെ മന്ത്രി കാറിന് പുറത്തിറങ്ങി പ്രദേശം സന്ദര്‍ശിച്ചു. സംഭവത്തില്‍ ഡിഎംകെ പ്രതികരിച്ചിട്ടില്ല.
Post a Comment
0 Comments