കാസര്‍കോട്: വഖഫ് സ്വത്തുക്കള്‍ കൈക്കലാക്കുകയെന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതിയുടെ ഒളിയജണ്ടകള്‍ തുറന്നുകാട്ടുന്നതിന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ദേശീയ സെമിനാര്‍ നടത്തുന്നു. ഡിസംബര്‍ 14ന് രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സെമിനാര്‍ സുപ്രീം കോടതി യിലെ പ്രമുഖ അഭിഭാഷകനും രാജ്യസഭ എം.പി യുമായ അഡ്വ. ഹാരിസ് ബീരാന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാല്‍ വിഷയമവതരിപ്പിക്കും. സമസ്ത കേരള ജംയയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, എം.എല്‍.എമാര്‍, മറ്റു നേതാക്കള്‍ പങ്കെടുക്കും. ചടങ്ങില്‍ രാജ്യസഭ അംഗമായതിന് ശേഷം കാസര്‍കോട് എത്തുന്ന അഡ്വ. ഹാരിസ് ബീരാന്‍ എം.പിക്ക് സ്വീകരണം നല്‍കും. പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗ ങ്ങള്‍, മുസ്ലിം ലീഗിന്റെയും പോഷക സംഘട നകളുടെയും നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുക്ക ണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു.
കേന്ദ്ര വഖഫ് ഭേദഗതി ബില്‍; മുസ്ലിം ലീഗ് ദേശീയ സെമിനാര്‍ 14ന്
21:43:00
0

Tags
Post a Comment
0 Comments