Type Here to Get Search Results !

Bottom Ad

മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും; സംസ്കാരം രാവിലെ 11.45 ന് നിഗംബോധ്ഘട്ടില്‍


അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ സംസ്കാരം ഇന്ന്. രാവിലെ 11.45ന് നിഗംബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്കാര സ്ഥലമായ നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുപോകുക. പൂർണ സൈനിക ബഹുമതിയോടെയാവും സംസ്കാര ചടങ്ങുകൾ നടക്കുക.

ജൻപഥ് മൂന്നാം നമ്പർ വസതിയിലുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതൽ 9.30 വരെ എഐസിസി ആസ്ഥാനത്ത് പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. അതേസമയം സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിൽ ശക്തമായ പ്രതിഷേധത്തിലാണ് കോൺഗ്രസ്.

മൻ മോഹൻ സിംഗിനോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൻമോഹൻ സിംഗിന് ആദരവ് അർപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സർവ്വമത പ്രാർത്ഥന സംഘടിപ്പിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാവും സർവ്വമത പ്രാർത്ഥനയും അനുശോചന യോഗങ്ങളും സംഘടിപ്പിക്കുക.. ഇതിൻ്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരം അനുശോചന യോഗങ്ങൾ നടക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad