കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗ് ഒന്നും ചെയ്തില്ലെന്ന സമസ്ത സെക്രട്ടറി ഉമര്‍ ഫൈസിയുടെ നിലപാട് വിഷയം പഠിക്കാത്തതുകൊണ്ടാണെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍. മതപരമായ വിഷയമുണ്ടാവുമ്പോള്‍ മതസംഘടനകളുടെ യോഗം വിളിച്ചാണ് ചര്‍ച്ച ചെയ്യാറുള്ളത്. ഈ വിഷയത്തിലും സാദിഖലി തങ്ങള്‍ മതസംഘടനകളുടെ യോഗം വിളിച്ചിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് സാദിഖലി തങ്ങളടക്കം ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫാറൂഖ് കോളജ് ലീഗ് ത്യാഗം ചെയ്ത് ഉണ്ടാക്കിയതാണ്. ഇപ്പോള്‍ അത് നിയന്ത്രിക്കുന്നത് ലീഗല്ല. ആധാരത്തില്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നാണ് പറയുന്നത്. നിസാര്‍ കമ്മീഷന്‍ കണ്ടെത്തിയതും പറവൂര്‍ കോടതിയും ഹൈക്കോടതിയും പറഞ്ഞതും ഇത് തന്നെയാണ്. പി. ജയരാജന്‍ എഴുതിയ 'കേരളം മുസ് ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലും ഇതേ കാര്യം പറയുന്നുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ഉമര്‍ ഫൈസിയുടെ നിലപാട് ശരിയാണ് എന്നാല്‍ അവിടെ സാമുദായിക പാര്‍ട്ടി ഒന്നും ചെയ്തില്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്നും പൂക്കോട്ടൂര്‍ പറഞ്ഞു.
Post a Comment
0 Comments