കൊച്ചിയില്‍ കഴിച്ച ഭക്ഷണത്തിന് പണം നല്‍കാതെ ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കടവന്ത്ര ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുടമയെ ആണ് ഭീഷണിപ്പെടുത്തിയത്. ദേവന്‍ എന്നയാളാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇയാള്‍ കാപ്പ കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ കടവന്ത്ര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ആയിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതോടെയാണ് പ്രതി അക്രമാസക്തനായത്. വടിവാളെടുത്ത് ആക്രമിക്കാന്‍ തുനിയുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് പിന്നാലെ ഹോട്ടലുടമ പൊലീസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി ഹോട്ടലുടമ ആരോപിക്കുന്നു.
Post a Comment
0 Comments