Type Here to Get Search Results !

Bottom Ad

ക്ലീന്‍ കോട്ടക്കുന്ന്: നാടിനെ സുന്ദരമാക്കാം ബോധവത്കരണ പരിപാടി നടത്തി


കാസര്‍കോട്: കേരളപ്പിറവി ദിനത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹ്യൂബ വേസ്റ്റ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ 'ക്ലീന്‍ കോട്ടക്കുന്ന് നാടിനെ സുന്ദരമാക്കാം' ബോധവല്‍കരണ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള മജല്‍, വാര്‍ഡ് മെമ്പര്‍ അസ്മിന ഷാഫി ഹരിത കര്‍മസേന പ്രസിഡന്റ് പുഷ്പലത, സെക്രട്ടറി പുഷ്പ, ഹാരിതകര്‍മ സേന അംഗങ്ങള്‍, മഹ്യൂബ ഓപ്പറേഷന്‍ മാനേജര്‍ അമിത് റോയ്, അഡ്മിന്‍ മാനേജര്‍ കൃപ, പ്ലാന്റ് സൂപ്പര്‍വൈസര്‍ അരുണ്‍ പങ്കെടുത്തു. ബോധവത്കരണ പരിപാടിയുടെ ഭാഗമായി വീടുകളില്‍ പോയി ഫലപ്രദമായി മാലിന്യം നീക്കംചെയ്യാം നാടിനെ സുന്ദരമാക്കാമെന്ന ആശയം മുന്‍നിര്‍ത്തി വീടുകളില്‍ ബോധവത്കരണം നടത്തുകയും നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad