കാസർകോട്:മുസ്ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡൻറും പൗരപ്രമുഖനുമായ ബന്ദിയോട് ഫസീദ മൻസിലിലെ എം.ബി യൂസുഫ് (64) നിര്യാതനായി.ബന്ദിയോട്ടെ പരേതരായ ബഡുവൻ കുഞ്ഞി ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്.അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.
അത്യുത്തര കേരളത്തിലെ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗിൻറെ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ നേതാവായിരുന്നു. ദീർഘകാലം മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻറായും യു.ഡി.എഫ് പഞ്ചായത്ത് ലെയിസൺ കമ്മിറ്റി ചെയർമാനായും യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷററായും പ്രവർത്തിച്ചിറ്റുണ്ട്.ബന്തിയോട് ബദ്രിയ ജുമാ മസ്ജിദ് കമ്മിറ്റി മെമ്പറാണ്.
ഖദിജയാണ് ഭാര്യ മക്കൾ എം.ബി ഉമർ ഫാറൂഖ്,എം.ബി ഫൈസൽ,എം.ബി ഫർഹാൻ,ഫസീദ,ഫാരിസ മരുമക്കൾ ഇസ്മയിൽ ചട്ടംഞ്ചാൽ,അജ്മൽ തളങ്കര (യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ പ്രസിഡൻറ്),ആയിശ,ഷിബില സഹോധരങ്ങൾ സഫ മുസ ഹാജി,ഫാത്തിമ,മറിയമ്മ,പരേതരായ ആയിശാബി,എം.ബി മുഹമ്മദ്,എം.ബി ഷേക്കാലി,എം.ബി അബ്ദുല്ല.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു.പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ വീട്ടിലെത്തി ജനാസ സന്ദർശിച്ചു. ഖബറടക്കം വെള്ളിയാഴ്ച്ച രാത്രി ഒമ്പതര മണിക്ക് ബന്ദിയോട് ബദ്രിയ ജുമാമസ്ജിദ് അങ്കണത്തിൽ.
Post a Comment
0 Comments