കാസര്‍കോട്: നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്‌നത്തിനും ഗതാഗതക്കുരുക്കിനും അടിയന്തിരമായി പരിഹാരം കാണുമെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. വ്യാപാരികളുടെയും നഗരത്തിലെത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള പരാതിയാണ് മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാ എന്നത്. ഇതു പരിഹരിക്കുന്നതിനായി കൂടുതല്‍ പാര്‍ക്കിംഗ് ഏരിയകള്‍ കണ്ടെത്തും. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, നഗരസഭാ സെക്രട്ടറി ഇന്‍ചാര്‍ജ് ദിലീഷ് എന്‍.ഡി, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍, ട്രാഫിക് പൊലീസ് ഈദ്യോഗസ്ഥര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവരുടെ സംഘം ജനറല്‍ ആശുപത്രി പരിസരം മുതല്‍ താലൂക്ക് ഓഫീസ് ട്രാഫിക് സിഗ്‌നല്‍ വരെയുള്ള ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.
കാസര്‍കോട് നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്‌നത്തിന് പരിഹാരം കാണും: അബ്ബാസ് ബീഗം
17:24:00
0
കാസര്‍കോട്: നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്‌നത്തിനും ഗതാഗതക്കുരുക്കിനും അടിയന്തിരമായി പരിഹാരം കാണുമെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. വ്യാപാരികളുടെയും നഗരത്തിലെത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള പരാതിയാണ് മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാ എന്നത്. ഇതു പരിഹരിക്കുന്നതിനായി കൂടുതല്‍ പാര്‍ക്കിംഗ് ഏരിയകള്‍ കണ്ടെത്തും. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, നഗരസഭാ സെക്രട്ടറി ഇന്‍ചാര്‍ജ് ദിലീഷ് എന്‍.ഡി, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍, ട്രാഫിക് പൊലീസ് ഈദ്യോഗസ്ഥര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവരുടെ സംഘം ജനറല്‍ ആശുപത്രി പരിസരം മുതല്‍ താലൂക്ക് ഓഫീസ് ട്രാഫിക് സിഗ്‌നല്‍ വരെയുള്ള ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.
Tags
Post a Comment
0 Comments