Type Here to Get Search Results !

Bottom Ad

ഭര്‍തൃമതിയായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബേള, കുമാരമംഗലം ക്ഷേത്രത്തിന് സമീപത്തെ വാസുദേവ ശാസ്ത്രയുടെ ഭാര്യ സവിത (43) യാണ് മരിച്ചത്. പെര്‍ള വാണിനഗര്‍ ഒക്കുമൂലയിലെ വെങ്കിട്ടരമണ- ജലജ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് പുറത്തേക്കും മക്കള്‍ കോളജിലേക്കും സ്‌കൂളിലേക്കും പോയ സമയത്തായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകുന്നേരം 4.45 മണിയോടെ സ്‌കൂളില്‍ നിന്ന് മക്കള്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളുടെയും, വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ വാസുദേവ ശാസ്ത്രയുടെയും സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് സവിതയെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad