ഡല്‍ഹി: അജ്മീര്‍ ദര്‍ഗയ്ക്ക് മേലുള്ള അവകാശവാദത്തെ നിയമപരമായി നേരിടുമെന്ന് ദര്‍ഗ കമ്മറ്റി. ഹിന്ദുസേനയുടെ ഹരജിയില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം ഉടന്‍ മറുപടി നല്‍കും.അതേസമയം ആരാധനാലയ സംരക്ഷണ നിയമത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഭരണാധികാരികളും ബിജെപിയും നടത്തുന്നതെന്ന് രാജ്യസഭാംഗം പി. സന്തോഷ് കുമാര്‍ മീഡിയവണിനോട് പറഞ്ഞു.
ബാബരി, ഗ്യാന്‍വാപി, ഷാഹി ജുമാ മസ്ജിദുകള്‍ക്ക് പിന്നാലെയാണ് അജ്മീര്‍ ദര്‍ഗയിലും അവകാശവാദമുയർത്തി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി സർക്കാർ ഭൂരിപക്ഷത്തിന് ഇടയിൽ മതപരമായ ഉള്ള ഏകീകരണം നടപ്പിലാക്കി രാഷ്ട്രീയ നേട്ടം കൊയ്യുകയാണെന്നും ഇന്ത്യയിലെ കോടതികൾ ഇപ്പോഴും മുൻവിധികളിൽ നിന്ന് മുക്തമായിട്ടില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു.
Post a Comment
0 Comments