Type Here to Get Search Results !

Bottom Ad

'കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ ഡോക്ടറോട് അസഭ്യം പറഞ്ഞ് രോഗി', ജോലിയും തടസപ്പെടുത്തിയതായി പരാതി; കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി


കാസര്‍കോട്: ടോക്കണ്‍ ഇല്ലാതെ വന്ന രോഗിയെ പരിശോധിക്കാന്‍ തയാറാകാത്തതിന് കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അസഭ്യം പറയുകയും മറ്റു രോഗികളെ പരിശോധിക്കുന്നതില്‍ നിന്നും തടഞ്ഞുകൊണ്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൂനിയര്‍ കണ്‍സള്‍ടന്റ് (ഓര്‍തോ) ഡോ. അഹമ്മദ് സാഹിറിന്റെ പരാതിയില്‍ മുഹമ്മദ് ശാഫി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മദ് ശാഫി തന്റെ 13 വയസുള്ള മകന്റെ കയ്യിലെ എല്ലു പൊട്ടിയതിന്റെ തുടര്‍ ചികിത്സക്കായി കൊണ്ടുവന്നിരുന്നു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad