Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് മാനവ സഞ്ചാരത്തിന് കാഞ്ഞങ്ങാട്ട് തുടക്കം: വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണം: സ്പീക്കര്‍


കാഞ്ഞങ്ങാട്: വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താന്‍ നിരന്തരം ശ്രമങ്ങള്‍ ആവശ്യമാണെന്നും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. എസ്‌വൈഎസ് (എ.പി വിഭാഗം)സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവ സഞ്ചാരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്നത് സ്‌നേഹത്തിന്റെ ഭാഷയാണ് അതുള്‍കൊണ്ട് ജീവിച്ചാല്‍ സമൂഹം സമാധാനത്തില്‍ പുലരും. മുനമ്പം വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണമാണ് ചിലര്‍ ലക്ഷ്യം വെക്കുന്നത് .ലഹരി പോലെയുള്ള സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടം ഉപരിപ്ലവങ്ങളാകരുത്. 

ജുഡീഷ്യറിയുടെ ദൗത്യം എക്‌സിക്യൂട്ടീവ് നിര്‍വ്വഹിക്കരുതെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും പ്രതീക്ഷയെന്ന വികാരമാണ് ജനങ്ങളെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍കുമ്പോല്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക സ്റ്റേറ്റ് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ബി സെഡ് സമീര്‍ അഹ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. യാത്രാ നായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. 

എം എല്‍ എ മാരായ എം കെ എം അഷ്‌റഫ് , എന്‍ എ നെല്ലിക്കുന്ന് ,സി.എച്ച് കുഞ്ഞമ്പു , കെ ചന്ദ്രരശേഖരന്‍ , എം രാജഗോപാല്‍ , റവ:ഫാദര്‍ ജേക്കബ് തോമസ് , സ്വാമി പ്രേമാനന്ദന്‍ ശിവഗിരി മഠം,കല്ലട്ര മാഹിന്‍ ഹാജി, കരീം ചന്ദേര സംസാരിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ , സയ്യിദ് ത്വാഹാ സഖാഫി , ഫിര്‍ദൗസ് സഖാഫി , ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി , പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി, എം.ബി.എം അഷ്‌റഫ് സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad