സ്വീഡന്‍: ഔദ്യോഗിക പരിപാടികളില്‍ വാഴപ്പഴം നിരോധിച്ച് സ്വീഡന്‍ മന്ത്രി പൗളിന ബ്രാന്‍ഡ്‌ബെര്‍ഗ്. സ്വീഡിഷ് മാധ്യമമായ എക്‌സ്പ്രഷന്‍ ചോര്‍ത്തിയ ചില ഇ-മെയിലുകളാണ് മന്ത്രി തന്റെ ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ നിന്ന് വാഴപ്പഴം വിലക്കിയ വാര്‍ത്ത പുറത്തുവിട്ടത്.
ഇതേത്തുടര്‍ന്നാണ് മന്ത്രിക്ക് വാഴപ്പഴം അലര്‍ജിയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. പിന്നീട് ഇതു അലര്‍ജിയല്ല, തനിക്ക് വാഴപ്പഴത്തോട് അസാധാരണമായ ഒരു ഭയമാണെന്ന് അവര്‍ വെളിപ്പെടുത്തി. 2020 ലെ ട്വിറ്റര്‍ കുറിപ്പില്‍ തനിക്ക് 'ബനാനാ ഫോബിയ' എന്ന അത്യപൂര്‍വ ഭയമുണ്ടെന്നും പ്രൊഫഷണല്‍ സഹായം സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രാന്‍ഡ്‌ബെര്‍ഗ് പറഞ്ഞിരുന്നു. പിന്നീട് ആ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു.
ബനാന ഫോബിയ ഉള്ളവര്‍ക്ക് വാഴപ്പഴം കാണുമ്പോഴോ വാഴപ്പഴം കഴിക്കേണ്ടി വന്നാലോ എന്ന ചിന്ത പോലും ഉത്കണ്ഠ, ഓക്കാനം, വിയര്‍ക്കല്‍, നെഞ്ചിടിപ്പ് കൂടുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ചെറിയ പ്രായത്തില്‍ തന്നെ ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ ഇത്തരം ഫോബിയകള്‍ക്ക് കാരണമാകുമെന്നാണ് പറയുന്നത്.
Post a Comment
0 Comments