Type Here to Get Search Results !

Bottom Ad

നോട്ടീസ് അയച്ചത് ടി.കെ ഹംസ ചെയര്‍മാനായ കാലത്ത്; മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി റഷീദലി തങ്ങള്‍


കൊച്ചി: മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. വി.എസ് സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡിന് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നത്. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവും വന്നു. കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് പരിഗണിക്കേണ്ടി വന്നത്. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് താന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ല.

സിപിഎം നേതാവ് ടി.കെ ഹംസ ചെയര്‍മാന്‍ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. വിഎസ് സര്‍ക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത്തില്‍ പിണറായി സര്‍ക്കാരിനും. പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണനവച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി. 2014 മുതല്‍ 2019 വരെയായാണ് റഷീദലി ശിഹാബ് തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad