കാസര്‍കോട്: പുറത്തു സൂക്ഷിച്ച താക്കോലെടുത്തു വീട്ടില്‍ നിന്നു എട്ടു പവന്‍ സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ച്ച ചെയ്ത വിരുതന്‍ അറസ്റ്റില്‍. മധൂര്‍, അറന്തോട്ടെ റോബര്‍ട്ട് റോഡ്രിഗസി (53)നെയാണ് വിദ്യാനഗര്‍ എസ് ഐ മാരായ വി വി അജീഷ്, വി രാമകൃഷ്ണന്‍, ബിജു, പൊലീസുകാരനായ റോജന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അറന്തോട്ടെ ഫെലിക്‌സ് ഡിസൂസയുടെ വീട്ടില്‍ നിന്നാണ് കവര്‍ച്ച നടന്നതെന്നു പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പായിരുന്നു കവര്‍ച്ച. ഇക്കാര്യം വീട്ടുടമയായ ഫെലിക്‌സ് അറഞ്ഞിരുന്നില്ല, കഴിഞ്ഞ ദിവസം അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. സംശയത്തെ തുടര്‍ന്ന് റോബര്‍ട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. റോബര്‍ട്ട് ഏതാനും ദിവസമായി അടിച്ചുപൊളിച്ചു കഴിയുകയായിരുന്നു. ഇതാണ് സംശയത്തിനു ഇടയാക്കിയത്.
പുറത്തു സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് കവര്‍ച്ച; സ്വര്‍ണവും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍
11:13:00
0
കാസര്‍കോട്: പുറത്തു സൂക്ഷിച്ച താക്കോലെടുത്തു വീട്ടില്‍ നിന്നു എട്ടു പവന്‍ സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ച്ച ചെയ്ത വിരുതന്‍ അറസ്റ്റില്‍. മധൂര്‍, അറന്തോട്ടെ റോബര്‍ട്ട് റോഡ്രിഗസി (53)നെയാണ് വിദ്യാനഗര്‍ എസ് ഐ മാരായ വി വി അജീഷ്, വി രാമകൃഷ്ണന്‍, ബിജു, പൊലീസുകാരനായ റോജന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അറന്തോട്ടെ ഫെലിക്‌സ് ഡിസൂസയുടെ വീട്ടില്‍ നിന്നാണ് കവര്‍ച്ച നടന്നതെന്നു പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പായിരുന്നു കവര്‍ച്ച. ഇക്കാര്യം വീട്ടുടമയായ ഫെലിക്‌സ് അറഞ്ഞിരുന്നില്ല, കഴിഞ്ഞ ദിവസം അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. സംശയത്തെ തുടര്‍ന്ന് റോബര്‍ട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. റോബര്‍ട്ട് ഏതാനും ദിവസമായി അടിച്ചുപൊളിച്ചു കഴിയുകയായിരുന്നു. ഇതാണ് സംശയത്തിനു ഇടയാക്കിയത്.
Tags
Post a Comment
0 Comments