Type Here to Get Search Results !

Bottom Ad

വയനാടും ചേലക്കരയും വിധിയെഴുതുന്നു; ആദ്യ 2 മണിക്കൂറിൽ 13 ശതമാനത്തോളം പോളിംഗ്


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും, ചേലക്കരയും വിധിയെഴുതുന്നു. ഇരു മണ്ഡലങ്ങളിലും പോളിംഗ് തുടങ്ങി. രാവിലെ തന്നെ നിരവധിപേരാണ് വോട്ട് രേഖപ്പെടുത്താൻ എത്തുന്നത്. 16 സ്ഥാനാർഥികളാണ് വയനാട്ടിൽ ജനവിധി തേടുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്.

വയനാട് ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ 2 മണിക്കൂറിൽ 13 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. ആദ്യ 2 മണിക്കൂർ പിന്നിട്ട വയനാട്ടിൽ 12.99 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ചേലക്കരയിലും പോളിങ് 13 ശതമാനം പിന്നിട്ടു.

വയനാട്ടിൽ 9.15 വരെയുള്ള കണക്ക് പ്രകാരം ഏറനാട് മണ്ഡലത്തിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തി, 13.91 ശതമാനം. മാനന്തവാടി 12.03%, സുൽത്താൻ ബത്തേരി 11.39 %, കല്പറ്റ 12.66 %, നിലമ്പൂർ 12.55 % , വണ്ടൂർ 12.34%, തിരുവമ്പാടി 13.76 ശതമാനവും വോട്ട് രേഖപ്പെടുത്തി. അതേസമയം വയനാട്ടിലെ 117ാം ബൂത്തിലടക്കം ചില ബൂത്തുകളിൽ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം. ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തില്‍ സാങ്കേതിക പ്രശ്നം ഉണ്ടായി. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ വോട്ട് ചെയ്യേണ്ട ബൂത്താണിത്.

ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തിൽ ഇൻവാലിഡ് എന്ന് കാണിക്കുകയായിരുന്നു. തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിങ് മെഷീനിൽ തകരാറുണ്ടായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86 ലും അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിലുമാണ് തകരാർ ഉണ്ടായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad