പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. പാലക്കാട് വലിയ സന്തോഷമെന്ന് മുരളീധരൻ പ്രതികരിച്ചു. എൽഡിഎഫ് പരസ്യം സിപിഐഎമ്മുകാരെ പോലും ശത്രുക്കൾ ആക്കിയെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക്ക് വർക്ക് ചേലക്കരയിൽ ആയിരുന്നു. എന്നാൽ പരാജയം പരിശോധിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
ചേലക്കരയിൽ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ജനങ്ങൾ ഒരു താക്കീത് കൂടി തന്നതാണ് ചേലക്കരയിൽ. സന്ദീപ് വാര്യർ വന്നത് ഭൂരിപക്ഷം അരക്കിട്ട് ഉറപ്പിച്ചു. ഒരാൾ വന്നതിൻ്റെ ഗുണം ചെയ്തുവെന്ന് കെ മുരളീധരൻ പറഞ്ഞു. എൽഡിഎഫിന് ട്രോളി വിവാദവും പരസ്യവും തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ നല്ലൊരു മുന്നേറ്റം നടത്തി. എന്നാൽ ലോക്‌സഭയിലുണ്ടാക്കിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജനങ്ങൾ നല്ല രീതിയിൽ സ്വീകരിച്ചതിനോടൊപ്പം തന്നെ മുന്നറിയിപ്പ് കൂടി തന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു.
Post a Comment
0 Comments