Type Here to Get Search Results !

Bottom Ad

വാട്‌സാപ്പ് വഴി നോട്സ് അയക്കുന്നത് ഒഴിവാക്കണം'; സര്‍ക്കുലര്‍ നല്‍കി വിദ്യാഭ്യാസ വകുപ്പ്


കുട്ടികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്. കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണമെന്ന് വ്യക്തമാക്കിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന്ന്നാണ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കിയത്.

കുട്ടികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി ഗുണകരമല്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിൽ പറയുന്നു. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിച്ചറിയേണ്ടതുമാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിന്‍റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ടത്. കമ്മീഷൻ അംഗം എൻ. സുനന്ദ നൽകിയ നോട്ടീസിനെതുടർന്നാണ് എല്ലാ ആർഡിഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad