മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ മുക്കം ഉമര്‍ ഫൈസിക്കെതിരെ നടപടിയാവശ്യപ്പെട്ട് സമസ്ത സമ്മേളനം. ഉമര്‍ ഫൈസിയെ സമസ്തയില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി ആവശ്യപ്പെട്ടു. സി.പി.എമ്മിന് വേണ്ടിയാണ് ഇപ്പോള്‍ സമാന്തര പ്രവര്‍ത്തനമെന്നും റഹ്മാന്‍ ഫൈസി പറഞ്ഞു. പാണക്കാട് കുടുംബത്തെ സമസ്തയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആരു ശ്രമിച്ചാലും വിജയിക്കില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
എടവണ്ണപ്പാറയില്‍ നടന്ന സമസ്ത ആദര്‍ശ സമ്മേളനത്തിലാണു നേതാക്കളുടെ പരാമര്‍ശം. ഉമര്‍ ഫൈസിയെ സമസ്തയില്‍ നിന്നു മാറ്റിനിര്‍ത്തി സംഘടനയെ ശുദ്ധീകരിക്കണമെന്ന് റഹ്മാന്‍ ഫൈസി ആവശ്യപ്പെട്ടു. പാണക്കാട് കുടുംബത്തെ സമൂഹത്തില്‍നിന്ന് അടര്‍ത്തിമാറ്റാനുള്ള ശ്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.
പാണക്കാട് കുടുംബത്തെ മുസ്ലിം സമുദായത്തിന്റെ നേതൃത്വത്തില്‍ നിന്നു മാറ്റാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനു പിന്നിലുള്ള രഹസ്യം. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. സി.പി.എമ്മിനു വേണ്ടിയാണ് ഇപ്പോള്‍ സമാന്തര പ്രവര്‍ത്തനം നടക്കുന്നത്. സംഘികളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനേ കഴിയൂ എന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments