യുഎഇയിലേക്ക് പോകുമ്പോള്‍ ഇനി മുതല്‍ ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ട ആവശ്യമില്ല. പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍ രംഗത്ത്. നിലവില്‍ നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്‍ സിം കാര്‍ഡ് പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യുഎഇയിലും ഉപയോഗിക്കാവുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ യുഎഇയിലേക്ക് പോകുന്നതിന് മുന്‍പായി കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന് ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ട സ്ഥിതിയായിരുന്നു. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഇതൊഴിവാക്കാനാകും. 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള താരിഫുകളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.
ഇതോടെ നിലവിലെ സിം കാര്‍ഡ് ഇന്റര്‍നാഷണലായി മാറും. രാജ്യത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള രാജ്യമെന്ന നിലയിലാണ് പുതിയ സംവിധാനം യുഎഇയെ അടിസ്ഥാനമാക്കി നടപ്പിലാക്കിയത്. ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്.
Post a Comment
0 Comments