കാസര്‍കോട്: എടവണ്ണപ്പാറയില്‍ മുക്കം ഉമ്മര്‍ ഫൈസി പാണക്കാട് സാദിഖലി തങ്ങളെ പരോക്ഷമായി അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തോട് യോജിപ്പില്ലെന്നും ഈ വിഷയത്തില്‍ പ്രസംഗത്തെ തള്ളി കൊണ്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാരും ട്രഷറര്‍ പിപി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോടും, എംടി അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയ സമസ്തയുടെ ഉന്നതനേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാട് തന്നെയാണ് എന്റെതെന്നും സമസ്ത വൈസ് പ്രസിഡന്റ്് യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി വ്യക്തമാക്കി. പാണക്കാട് തങ്ങന്‍മാരും സമസ്തയും തമ്മിലുള്ള ബന്ധം അചഞ്ചലമാണെന്നും അത് എന്നും തുടര്‍ന്ന് പോവണമെന്നുമാണ് എന്റെ നിലപാട്. വ്യക്തിപരമായി പാണക്കാടുമായി തനിക്കുള്ള ബന്ധം ദൃഡമാണ്. സമസ്ത ഔദ്യോഗികമായി എടുത്ത നിലപാട് പറഞ്ഞ ശേഷം വന്നിട്ടുള്ള പ്രസ്താവനകളോടോ വിവാദങ്ങളോടോ തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് സമസ്ത ഉപാദ്ധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി വ്യക്തമാക്കി.
മുക്കം ഉമ്മര്‍ ഫൈസിയുടെ പ്രസംഗത്തോട് യോജിപ്പില്ല: യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി
19:24:00
0

Tags
Post a Comment
0 Comments