തലപ്പാടി: ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി റോഡരികില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്ന് പണം കവര്‍ന്നയാള്‍ അറസ്റ്റില്‍. പെര്‍ള വാണിനഗറിലെ ഉമ്മറിനെ(60)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ അഞ്ചിന് ഭക്ഷണം കഴിക്കാന്‍ സ്വകാര്യ ബസ് തലപ്പാടി റോഡരികില്‍ നിര്‍ത്തിയിട്ടതിന് ശേഷം ഹോട്ടലില്‍ പോയതായിരുന്നു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോഴാണ് ഡ്രൈവറുടെ സീറ്റിന് സമീപത്ത് സൂക്ഷിച്ച പണം കവര്‍ന്നതായി വ്യക്തമായത്. സമീപത്തെ സി.സി. ടി.വി പരിശോധിച്ചപ്പോള്‍ ഉമ്മര്‍ ബസിന് സമീപത്ത് ചുറ്റി തിരിയുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞതായി കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
റോഡരികില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്ന് പണം കവര്‍ന്നയാള്‍ അറസ്റ്റില്‍
16:54:00
0
തലപ്പാടി: ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി റോഡരികില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്ന് പണം കവര്‍ന്നയാള്‍ അറസ്റ്റില്‍. പെര്‍ള വാണിനഗറിലെ ഉമ്മറിനെ(60)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ അഞ്ചിന് ഭക്ഷണം കഴിക്കാന്‍ സ്വകാര്യ ബസ് തലപ്പാടി റോഡരികില്‍ നിര്‍ത്തിയിട്ടതിന് ശേഷം ഹോട്ടലില്‍ പോയതായിരുന്നു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോഴാണ് ഡ്രൈവറുടെ സീറ്റിന് സമീപത്ത് സൂക്ഷിച്ച പണം കവര്‍ന്നതായി വ്യക്തമായത്. സമീപത്തെ സി.സി. ടി.വി പരിശോധിച്ചപ്പോള്‍ ഉമ്മര്‍ ബസിന് സമീപത്ത് ചുറ്റി തിരിയുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞതായി കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
Tags
Post a Comment
0 Comments