നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു യുവാവ് കൂടി മരിച്ചു. ചോയ്യങ്കോട് കിണാവൂരിലെ രതീഷ് (33) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന സന്ദീപ് ശനിയാഴ്ച വൈകിട്ട് മരണപ്പെട്ടിരുന്നു.
സാരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ഇരുവരും. ഒക്ടോബര്‍ 28ന് രാത്രി നടന്ന ദുരന്തത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ 32 പേര്‍ ഇപ്പോഴും ഐസിയുവിലും അഞ്ചു പേര്‍ വെന്റിലേറ്ററിലുമാണ്. കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട്, മംഗളുറു എന്നിവിടങ്ങളിലെ 12 ആശുപത്രികളിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.
Post a Comment
0 Comments