കാസര്‍കോട്: തൊഴിലധിഷ്ഠിക വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കാന്‍ മുസ്്‌ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. പ്രവര്‍ത്തന രംഗത്ത് ഏറെ പോരായ്മകള്‍ കാണുന്ന ഒരു പ്രവര്‍ത്തന ശാഖയാണ് തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം. തൊഴില്‍ സാധ്യതകളുടെ വിശാലമായ മരുപ്പച്ചകളെ കുറിച്ച് തികച്ചും അജ്ഞാതരായ ഒരു വിഭാഗമാണ് നമ്മള്‍ എന്നും അതുകൊണ്ടു തന്നെ ആ വിഭാഗത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ ബാധ്യസ്ഥരാണ് എം.എസ്.എസിന്റെ കര്‍ത്തവ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കാസര്‍കോട് ജില്ലാ പൂര്‍ണമായും ഈവിഷയം എത്തിക്കും. ഭാവി പ്രവര്‍ത്തനങ്ങളില്‍ ഇതിനെ മുന്‍ഗണന നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പരിപാടിക്ക് പൂര്‍ണമായി പിന്തുണ നല്‍കാനും മുഴുവന്‍ മെമ്പര്‍മാരും അണിനിരത്താനും വിവിധ ജമാഅത്തിലെ ഭാരവാഹികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ട്രീബോണ്‍ റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന എം.എസ്.എസ് മെമ്പറും സാമൂഹിക പ്രവര്‍ത്തക നുമായ സി.എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.എം അനിഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളം മുഖ്യാതിഥിയായിരുന്നു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ് അവതരിപ്പിച്ചു. മുന്‍ ജില്ലാ സെക്രട്ടറി നാസര്‍ ചെമ്മനാട്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുജീബ് തളങ്കര, വൈസ് പ്രസിഡന്റ് അബു മുബാറക്ക്, ജോ. സെക്രട്ടറിമാരായ മുനീര്‍ ബിസ്മില്ല, ഷാഫി ബിസ്മില്ല, ജലീല്‍ കക്കണ്ടം, എ.കെ ഫൈസല്‍, റഹിം തെക്കേമൂല, മജീദ് എരുതുംകടവ് സംബന്ധിച്ചു.
Post a Comment
0 Comments