തിരുവനന്തപുരം: സംസ്ഥാനത്ത് ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ സ്വകാര്യ മേഖലക്ക് അനുമതി നല്‍കി ഗതാഗത വകുപ്പ്. ആദ്യ ഘട്ടത്തില്‍ 12 പേര്‍ക്കാണ് ഗ്രൗണ്ടുകള്‍ തുടങ്ങാനുള്ള അനുമതി നല്‍കിയത്. സ്വന്തം നിലയില്‍ ഗ്രൗണ്ട് ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലം കണ്ടിരുന്നില്ല.
ഡ്രൈവിങ് ടെസ്റ്റ് ആധുനികവത്കരിക്കാനായി എല്ലാ സജ്ജീകരണങ്ങളോടെയുമുള്ള ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ ഡ്രൈവിങ് സ്‌കൂളുകാരുമായി ഗതാഗത മന്ത്രി കെ. ബി ഗണേഷ്‌കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഭീമമായ ചെലവും സര്‍ക്കാര്‍ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിന് എന്തിന് തങ്ങള്‍ ഗ്രൗണ്ട് ഒരുക്കണമെന്നും ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്‌കൂളുകള്‍ പിന്തിരിയുകയും തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്വന്തം നിലയില്‍ ഗ്രൗണ്ട് തുടങ്ങാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രമം പൂര്‍ണമായും ഫലം കണ്ടിരുന്നില്ല.
കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിങും ഉള്‍പ്പെടെയുള്ളതാണ് പരിഷ്‌ക്കരിച്ച ഗ്രൗണ്ടുകള്‍. രണ്ടര ഏക്കര്‍ സ്ഥലമാണ് ഇതിന് ആവശ്യമായുള്ളത്. ഇതോടെയാണ് സ്വകാര്യ മേഖലയെ തേടി എംവിഡി ഇറങ്ങിയത്. 12 പേരാണ് ആദ്യം അപേക്ഷ നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കൂട്ടായ്മയാണ്. നിര്‍മാണം പുരോഗമിക്കുന്ന നിലയില്‍ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എന്നിവരോട് ഗ്രൗണ്ടുകള്‍ പരിശോധിക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
Post a Comment
0 Comments