മൊഗ്രാല്‍: ദേശീയപാതയില്‍ കൊപ്പലില്‍ സര്‍വീസ് റോഡിലെ സ്ലാബില്‍ തട്ടി സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് ലോറികയറി ഗൃഹനാഥന് ദാരുണാന്ത്യം. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ ബള്ളൂര്‍ സ്വദേശി ഐശ്വര്യ നിലയത്തിലെ ദിനേശ് ചന്ദ്ര (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാസര്‍കോട് ഭാഗത്തുനിന്ന് കുമ്പളയിലേക്ക് പോവുകയായിരുന്നു ദിനേശ് ചന്ദ്ര. ദേശീയപാതയില്‍ സര്‍വീസ് റോഡിലെ ഓവുചാലിന്റെ സ്ലാബിലേക്ക് കയറി ലോറിയെ മറികടക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ സ്ലാബില്‍ തട്ടി മറിയുകയും പിറകെ വന്ന ലോറി ദിനേശ് ചന്ദ്രന്റെ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ദേശീയ പാതയില്‍ സര്‍വീസ് റോഡിലെ സ്ലാബില്‍ തട്ടി മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികന്‍ ലോറി കയറി മരിച്ചു
14:13:00
0
മൊഗ്രാല്‍: ദേശീയപാതയില്‍ കൊപ്പലില്‍ സര്‍വീസ് റോഡിലെ സ്ലാബില്‍ തട്ടി സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് ലോറികയറി ഗൃഹനാഥന് ദാരുണാന്ത്യം. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ ബള്ളൂര്‍ സ്വദേശി ഐശ്വര്യ നിലയത്തിലെ ദിനേശ് ചന്ദ്ര (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാസര്‍കോട് ഭാഗത്തുനിന്ന് കുമ്പളയിലേക്ക് പോവുകയായിരുന്നു ദിനേശ് ചന്ദ്ര. ദേശീയപാതയില്‍ സര്‍വീസ് റോഡിലെ ഓവുചാലിന്റെ സ്ലാബിലേക്ക് കയറി ലോറിയെ മറികടക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ സ്ലാബില്‍ തട്ടി മറിയുകയും പിറകെ വന്ന ലോറി ദിനേശ് ചന്ദ്രന്റെ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Tags
Post a Comment
0 Comments