ചെന്നൈ: ക്ലാസിലിരുന്ന് സംസാരിച്ചതിന് തഞ്ചാവൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപിക വിദ്യാര്‍ഥികളുടെ വായില്‍ ടേപ് ഒട്ടിച്ചതായി പരാതി. സംഭവത്തില്‍ ഒരുകൂട്ടം രക്ഷിതാക്കള്‍ തഞ്ചാവൂര്‍ ജില്ലാ കലക്ടര്‍ പ്രിയങ്ക പങ്കജത്തിന് നിവേദനം നല്‍കി. എന്നാല്‍, പ്രാഥമിക വിദ്യാലയങ്ങളിലെ പ്രധാനാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും കുറ്റം നിഷേധിച്ചു. എലിമെന്ററി സ്‌കൂള്‍ പ്രധാനാധ്യാപിക നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ്പ് ഒട്ടിച്ചതായി രക്ഷിതാക്കള്‍ പരാതിയില്‍ ആരോപിച്ചു.
ഒര്‍ത്തനാട് താലൂക്കിലെ അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഒരു പെണ്‍കുട്ടി അടക്കം 5 കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ മാസം 21ന് നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സ്‌കൂളിലെ മറ്റൊരു അധ്യാപികയാണ് മാതാപിതാക്കള്‍ക്ക് വാട്സ് ആപ്പിലൂടെ അയച്ചത്. തുടര്‍ന്ന് ഇവര്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
Post a Comment
0 Comments