Type Here to Get Search Results !

Bottom Ad

നുള്ളിപ്പാടിയില്‍ അടിപ്പാത വേണം: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി


കാസര്‍കോട്: നുള്ളിപ്പാടി ദേശീയ പാതയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ബി.സി റോഡിന് സമീപം ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്നു. അടിപ്പാത അനുവദിക്കാത്തതിനെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിക്കുന്ന നുള്ളിപ്പാടിയില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ജനുവരി 11 മുതല്‍ പല ഘട്ടങ്ങളിലായി സമരം നടന്നുവരികയാണ്. അനുകൂല നടപടി ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് കലക്ടറേറ്റിലേക്ക് പ്രകടനം നടത്തിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ പി. രമേശ് അധ്യക്ഷത വഹിച്ചു. അനില്‍ ചെന്നിക്കര സ്വാഗതം പറഞ്ഞു. എ. വേലായുധന്‍, കെ.എ മുഹമ്മദ് ഹനീഫ, എം. രാജീവന്‍ നമ്പ്യാര്‍, വി. രാജന്‍, ടി.പി ഇല്ല്യാസ്, അസീസ് കടപ്പുറം, അമീര്‍ പള്ളിയാന്‍, ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ്, പി. ശാരദ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad