ഉദുമ: പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ തദ്ദേശ തിരഞ്ഞടുപ്പില്‍ യു.ഡി.എഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ലീഡേഴ്‌സ് കോണ്‍ക്ലേവ് 'ഒരുക്കം 2025' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് വിഭജന ത്തില്‍ സിപിഎം സെല്ലില്‍പെട്ട ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പല പഞ്ചായത്തിലും എല്‍ഡിഎഫിന് അനുകൂല മാക്കിമാറ്റിയിട്ടുണ്ടെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ തദ്ദേശ ഭരണത്തില്‍ സിപിഎം അടിച്ചേല്‍പ്പിച്ച സെല്‍ ഭരണത്തിനെതിരെ ബഹുജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണെന്ന് കല്ലട്ര ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ പ്രവര്‍ത്തകരെ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് പിന്‍വാതില്‍ നിയമനത്തിലുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പാര്‍ട്ടി ഓഫീസാക്കി മാറ്റി യതിനെതിരെ പ്രതിഷേധമുയരുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍നഗറില്‍ സംസ്ഥാന ട്രഷറര്‍ സിടി. അഹമ്മദലി പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെബി. മുഹമ്മദ് കുഞ്ഞി സ്വാഗ്രതം പറഞ്ഞു. ആനുകാലിക സാഹചര്യ ത്തില്‍ മുസ്ലിം ലീഗിന്റെ പ്രസക്തി എന്ന വിഷയത്തില്‍ അബ്ദുസമദ് പൂക്കോട്ടൂരും, സംഘടന - സംഘാടനം എന്ന വിഷയത്തില്‍ ഹസിം ചേമ്പ്രയും ക്ലാസ് അവത രിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ ഇ എ. ബക്കര്‍ പ്രസംഗിച്ചു. അബ്ദുല്ല കുഞ്ഞി കിഴൂര്‍,സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, സിഎച്ച്.അബ്ദുല്ല പരപ്പ സംബന്ധിച്ചു.
സമാപന പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എബി. ശാഫി പ്രസംഗിച്ചു. ഹാരിസ് തൊട്ടി, ഖാദര്‍ കാത്തിം,എംകെ. അബ്ദുള്‍ റഹിമാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി പെരുമ്പള സംബന്ധിച്ചു. ഷറീഫ് കൊടവഞ്ചി,ടിഡി. കബീര്‍,മജീദ് ചെമ്പിരിക്ക, സിദ്ദിഖ് പള്ളിപ്പുഴ,മന്‍സൂര്‍ മല്ലത്ത്,റൗഫ് ബാവിക്കര ഗ്രൂപ്പ് തല ചര്‍ച്ചകള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചു.ട്രഷറര്‍ ഹമീദ് മാങ്ങാട് നന്ദി പറഞ്ഞു.
Post a Comment
0 Comments