ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ കുതിപ്പിൽ സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡോഫോൺ-ഐഡിയ എന്നിവക്ക് ഒരു മാസത്തിനുള്ളിൽ നഷ്ടമായത് ഒരു കോടിയിലധികം ഉപഭോക്താക്കൾ. സെപ്റ്റംബർ മാസത്തെ കണക്കുകൾ പ്രകാരം മൂന്ന് കമ്പനികൾക്ക് ഒരു കോടി ഉപഭോക്താക്കളെ നഷ്ടമായപ്പോൾ ബിഎസ്എൻഎല്ലിലേക്ക് പുതുതായെത്തിയത് 8.5 ലക്ഷം ഉപയോക്താക്കളെന്ന് കണക്കുകൾ പറയുന്നു. ഇതുസംബന്ധിച്ച കണക്കുകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു.
ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉപേക്ഷിച്ചത് ജിയോയൊണ്. 79.69 ലക്ഷം മൊബൈൽ വരിക്കാരെയാണ് അവർക്ക് നഷ്ടമായത്. എയർടെല്ലിന് 14.34 ലക്ഷം കണക്ഷനുകളും വോഡഫോൺ ഐഡിയക്ക് (വിഐ)15.53 ലക്ഷം കണക്ഷനുകളുമാണ് നഷ്ടമായത്. അതേസമയം ബിഎസ്എൻഎല്ലിൽ പുതുതായെത്തിയത് 8.49 ലക്ഷം വയർലെസ് കണക്ഷനുകളാണ്.
Post a Comment
0 Comments