കാഞ്ഞങ്ങാട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കരുണന്‍ (37), വിദ്യാനഗര്‍ സ്റ്റേഷനിലെ സുമേഷ്, കാസര്‍കോട് എ ആര്‍ ക്യാമ്പിലെ ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ കരുണന്റെ നില ഗുരുതരമാണ്. തലയോട്ടിക്ക് ക്ഷതമേറ്റ ഇദ്ദേഹത്തെ മംഗളൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ചെറുവത്തൂരിലാണ് അപകടമുണ്ടായത്. ഞായറാഴ്ച ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ രാത്രികാല ഡ്യൂട്ടിയിലുണ്ടായിരുന്ന കരുണന്‍, ഡ്യൂട്ടി കഴിഞ്ഞ് തൃക്കരിപ്പൂര്‍ തങ്കയത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു
08:26:00
0
കാഞ്ഞങ്ങാട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കരുണന്‍ (37), വിദ്യാനഗര്‍ സ്റ്റേഷനിലെ സുമേഷ്, കാസര്‍കോട് എ ആര്‍ ക്യാമ്പിലെ ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ കരുണന്റെ നില ഗുരുതരമാണ്. തലയോട്ടിക്ക് ക്ഷതമേറ്റ ഇദ്ദേഹത്തെ മംഗളൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ചെറുവത്തൂരിലാണ് അപകടമുണ്ടായത്. ഞായറാഴ്ച ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ രാത്രികാല ഡ്യൂട്ടിയിലുണ്ടായിരുന്ന കരുണന്‍, ഡ്യൂട്ടി കഴിഞ്ഞ് തൃക്കരിപ്പൂര്‍ തങ്കയത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
Tags
Post a Comment
0 Comments