പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം ഹിന്ദുവിന് കൊടുത്ത അഭിമുഖത്തിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതേസമയം മുഖ്യമന്ത്രിക്കും കെ സുരേന്ദ്രന്റെയും ഒരേ ശബ്ദമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. വിഷയത്തിൽ രണ്ട് പേരും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് ഡൽഹിയിൽ ആദ്യം പിആർ ഏജൻസി വഴി കേരളത്തെ കുറിച്ചുള്ള അധിക്ഷേപകരമായ പരാമർശം നടത്തിയ ഒരു ന്യൂസ് ലെറ്റർ നൽകിയതെന്ന് വി ഡി സതീശൻ പറഞ്ഞു. രണ്ടാമത് സെപ്റ്റംബർ മാസത്തിൽ 21ന് മുഖ്യമന്ത്രി അതേ കാര്യങ്ങൾ മലപ്പുറത്തെ കുറിച്ചും സ്വർണ്ണകള്ളക്കടത്തിനെക്കുറിച്ചുമുള്ള ഒരു പത്രസമ്മേളനം നടത്തി. സെപ്റ്റംബർ 29 ആം തീയതി മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് കൊടുത്ത ഇന്റർവ്യൂവിൽ കൊടുക്കാത്ത ചില കാര്യങ്ങൾ കൂടി വന്നു. ആ കൊടുക്കാത്ത കാര്യങ്ങൾ ചേർത്ത് കൊടുത്ത പി ആർ ഏജൻസിക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
Post a Comment
0 Comments